കോയമ്പത്തൂർ എസ്.ഡി.പി.ഐ ഓഫിസിൽ ഇ.ഡി റെയ്ഡ്
text_fieldsകോയമ്പത്തൂർ: നഗരത്തിലെ കോട്ടമേട് ഈശ്വരൻ കോവിൽ സ്ട്രീറ്റിലുള്ള എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി ഓഫിസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) ആദായ നികുതി വകുപ്പും സംയുക്തമായി പരിശോധന നടത്തി. വിദേശ ഫണ്ട് ലഭിക്കുന്നുവെന്ന പരാതികളെ തുടർന്നാണ് പാർട്ടി ഓഫിസിലെ കമ്പ്യൂട്ടറുകളും വരവുചെലവ് കണക്കുകളും രേഖകളും പരിശോധിച്ചത്.
ചൊവ്വാഴ്ച രാത്രി എട്ടര മുതൽ 11 വരെയായിരുന്നു പരിശോധന. തുടർന്ന്, ആദായനികുതി ഓഫിസിൽ ഹാജരായി വിശദീകരണം നൽകാനായി രണ്ട് പാർട്ടി ഭാരവാഹികൾക്ക് സമൻസ് നൽകി. ഇതിനിടെ റെയ്ഡ് വിവരമറിഞ്ഞ് നൂറുകണക്കിന് പാർട്ടി പ്രവർത്തകർ ഓഫിസിനുമുന്നിൽ തടിച്ചുകൂടി കേന്ദ്ര സർക്കാറിനെതിരെ മുദ്രാവാക്യംവിളിച്ചത് സംഘർഷത്തിനിടയാക്കി. സ്ഥലത്ത് വൻ പൊലീസ് സംഘവുമെത്തിയിരുന്നു.

