Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദലിത് വയോധികനെ ചെരുപ്പ് മാലയിട്ട് പരേഡ് നടത്തി; അഞ്ച് പേർ പിടിയിൽ

text_fields
bookmark_border
ലൈം​ഗിക ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംഭവം
Dalit attacked
cancel

ലഖ്നോ: ലൈം​ഗികപരാമർശം നടത്തിയെന്ന് ആരോപിച്ച് ദലിത് വയോധികനെ ചെരുപ്പ് മാലയിട്ട് പരേഡ് നടത്തിയ അഞ്ച് പേർ അറസ്റ്റിൽ. പ്രേം കുമാർ എന്ന കർഷകനെയാണ് ചെരുപ്പ് മാലയിട്ട് പരേഡ് നടത്തിയത്. ജൂൺ 20 വ്യാഴാഴ്ച സരയാകിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൗശാംബി ജില്ലയിലെ ബിന്നർ ഗ്രാമത്തിലാണ് സംഭവം.

ബിന്നാർ സ്വദേശിയായ പ്രേം കുമാർ ലൈം​ഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുന്നതായി പ്രദേശവാസിയായ യുവതി പരാതി ഉന്നയിച്ചിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ​ഗ്രാമവാസികൾ വ്യാഴാഴ്ച പ്രേം കുമാറിനെ പിടികൂടുകയും ചെരുപ്പ് കൊണ്ടുണ്ടാക്കിയ മാല ധരിപ്പിച്ച് ​പരേഡ് നടത്തുകയുമായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Elderly Dalit man paraded with shoe garland in UP; 5 held
Next Story