സ്ത്രീകളെ അധിക്ഷേപിച്ചാൽ തെര. കമീഷൻ നടപടിയെടുക്കണം- മായാവതി
text_fieldsലഖ്നോ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്ത്രീകളെ അധിക്ഷേപിക്കുന്ന നേതാക്കൾക്കെതിെര തെരഞ്ഞെടുപ്പ ് കമീഷൻ നടപടിയെടുക്കണമെന്ന് ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി. പല നേതാക്കളും എതിർസ്ഥാനത്തുള്ള വനിത സ്ഥാനാർഥികളെ നേരിടുന്നത് അവർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തികൊണ്ടാണ്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ ശക്തമായ നടപടിയെടുക്കുന്നില്ലെന്നും മായാവതി ആരോപിച്ചു.
ആൽവാർ കൂട്ടബലാത്സംഗകേസ് പ്രതികളെ സംരക്ഷിക്കുന്ന കോൺഗ്രസ് സർക്കാറിനെതിരെയും പൊലീസിനെതിരെയും സുപ്രീംകോടതി നടപടിയെടുക്കണം. ആൽവാർ കൂട്ടബലാത്സംഗ ഇര ദലിത് സ്ത്രീയായതു കൊണ്ട് മാത്രമല്ല അവർക്ക് നീതി നിഷേധിക്കപ്പെടുന്നത്, രാജ്യത്തെ എല്ലാ സ്ത്രീകളുടെയും അവസ്ഥ ഇതാണെന്നും മായാവതി ചൂണ്ടിക്കാട്ടി. സ്ത്രീസുരക്ഷ പ്രസംഗിക്കുന്ന കോൺഗ്രസ് സർക്കാർ ആ വിഷയത്തിൽ പരാജയമാണെന്നും മായാവതി ആരോപിച്ചു.
