Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ പരസ്യ പ്രചാരണം ഇന്ന്​ അവസാനിക്കും

text_fields
bookmark_border
യു.പിയിൽ പരസ്യ പ്രചാരണം ഇന്ന്​ അവസാനിക്കും
cancel

ലഖ്നൗ: ഉത്തർപ്രദേശിൽ മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. പന്ത്രണ്ട് ജില്ലകളിലായി 69 മണ്ഡലങ്ങളില്‍ ഞായറാഴ്ചയാണ് പോളിംങ്. 2012ലെ തെരഞ്ഞെടുപ്പിൽ 55ലും വിജയം സമാജ്‍വാദി പാർട്ടിക്കൊപ്പമായിരുന്നു.

റായ്ബറേലിയിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി പ​െങ്കടുക്കുന്ന രണ്ട് റാലികളിൽ പ്രിയങ്കഗാന്ധിയും പങ്കെടുക്കും. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആദ്യമായാണ് പ്രിയങ്കയെത്തുന്നത്.

ഉത്തര്‍പ്രദേശില്‍ ബുധനാഴ്​ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പില്‍ 65 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. പടിഞ്ഞാറന്‍ യു.പിയിലെ 11 ജില്ലകളിലെ 67 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഫെബ്രുവരി 23, 27, മാര്‍ച്ച് നാല്, എട്ട് തീയതികളിലാണ് ബാക്കി ഘട്ടങ്ങള്‍. വോട്ടെണ്ണല്‍ മാര്‍ച്ച് 11നാണ്.

ഉത്തരാഖണ്ഡില്‍ ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ 68 ശതമാനം പോളിങ് ​രേഖപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വോട്ടിങ് ശതമാനമാണിത്. ആകെ 70ല്‍ 69 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - up election third phase will start sunday
Next Story