കരുളായി വനത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി
text_fieldsകരുളായി: കരുളായി വനത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. പടുക്ക ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ ശങ്കരംകോട് വനത്തിലാണ് ഏകദേശം 15 വയസ്സായ മോഴയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസം പഴക്കമുള്ള ജഡം ബീറ്റിനിടെയാണ് വനപാലകര്‍ കണ്ടെത്തിയത്.
സീനിയര്‍ വെറ്ററിനറി സർജന് ഡോ. നൗഷാദ്, കരുളായി വെറ്ററിനറി സർജന് ഡോ. എ.ആര്. ഷാലി എന്നിവര്‍ ചേര്‍ന്ന് ജഡം പോസ്റ്റ്മോര്‍ട്ടം നടത്തി. വിരശല്യമാണ് ആന ചരിയാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ കെ. സജികുമാര്‍, കരുളായി റേഞ്ച് ഓഫിസര്‍ കെ. രാഗേഷ്, പടുക്ക ഫോറസ്റ്റര്‍ ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ശ്രീദീപ്, രജീഷ്, വിജീഷ്, രാകേഷ് എന്നിവര്‍ മേല്‍നടപടികള്‍ സ്വീകരിച്ച് വനത്തില്‍ സംസ്കരിച്ചു.
