‘കാമുകന്മാരുടെ’ മർദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
text_fieldsബംഗളൂരു: കാമുകെൻറയും മുന്കാമുകെൻറയും മർദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥിനി മരിച്ചു. ചിക്കബാനവാര സ്വദേശി മോനിക്കയാണ് (22) മരിച്ചത്.
ഈ മാസം ഏഴിനായിരുന്നു മോനിക്കക്ക് മർദനമേറ്റത്. സംഭവത്തില്‍ കാമുകന് രാഹുല്‍, മുന്‍ കാമുകന് ബബിത് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തു.
നാലു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പായിരുന്നു ബബിത്തുമായുള്ള ബന്ധം മോനിക്ക പിരിഞ്ഞത്. പിന്നീട് മൂന്നു മാസങ്ങള്‍ക്കു മുമ്പ് രാഹുലുമായി അടുത്തു.
കഴിഞ്ഞ ഞായറാഴ്ച യുവതി രാഹുലിെൻറ വീട്ടില്‍ പോയി. മോനിക്ക രാഹുലിെൻറ വീട്ടിലുണ്ടെന്നറിഞ്ഞ മുന്‍ കാമുകന് ബബിത് അവിടെയെത്തി. ഇതിനിടെ രാഹുലും മോനിക്കയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രാഹുല്‍ മോനിക്കയെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് മോനിക്ക ബബിത്തിെൻറ കൂടെ വീട്ടില്‍ പോയി.
ഇവിടെവെച്ച് ബബിത് ഹെല്‍മറ്റ് ഉപയോഗിച്ച് മോനിക്കയുടെ തലക്കടിച്ചു. ഗുരുതരമായി പരിക്കേറ്റ മോനിക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബബിത്തിെൻറ മർദനം മരണത്തിന് പ്രധാന കാരണമായതിനാല്‍ ഇയാളെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.
