Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഛോട്ടി കർബല ഖബർസ്ഥാൻ ​കൈയേറുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അലഹബാദ് ഹൈകോടതി

text_fields
bookmark_border
Allahabad High Court
cancel

അലഹബാദ്: സുന്നി വഖഫ് ബോർഡിന് കീഴിലുള്ള ഛോട്ടി കർബല ഖബർസ്ഥാന്റെ സ്വത്ത് തട്ടിയെടുക്കുകയോ കൈയ്യേറ്റം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് അലഹബാദ് ഹൈകോടതി. നഗരത്തിലെ ചകിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഖബർസ്ഥാൻ അബൂതാലിബ് എന്നയാൾ കൈയേറുന്നതായി ആരോപിച്ച് വഖഫ് ബോർഡ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

പ്രയാഗ്‌രാജ് ജില്ലാ ഭരണകൂടം ശ്മശാനത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന് ജസ്റ്റിസ് എം.സി ത്രിപാഠി, ജസ്റ്റിസ് പ്രശാന്ത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. എതിർകക്ഷികൾക്ക് മറുപടി സമർപ്പിക്കാൻ കോടതി 10 ദിവസം സമയം അനുവദിച്ചു. തുടർന്ന് ഡിസംബർ 15ന് വാദം കേൾക്കും.

അബൂതാലിബ് ഖബർസ്ഥാൻ ​ഭൂമി അനധികൃതമായി കൈയേറിയെന്നും ഇതുമായി ബന്ധപ്പെട്ട് 2017 മുതൽ നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നുമാണ് ഹർജിക്കാർ പറയുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ensure that Karbala graveyard is not encroached upon: Allahabad HC
Next Story