പി.എഫ് വായ്പക്കൊപ്പം ഇ.ടി.എഫ് വിഹിതവും നൽകാൻ ആലോചന
text_fieldsന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡൻറ് ഫണ്ടിൽനിന്ന് തൊഴിലാളി വായ്പയെടുക്കുേമ്പാൾ, ഒാഹരി അനുബന്ധ ഫണ്ടുകളിൽ (എക്സ്േചഞ്ച് ട്രേഡഡ് ഫണ്ട്) നിക്ഷേപിച്ച തുകയും അതോടൊപ്പം നൽകാൻ ആലോചന. ഇതിനായി ഇ.പി.എഫ്.ഒ, കംട്രോളർ-ഒാഡിറ്റർ ജനറലിെൻറ അനുമതി തേടി.
ഉപഭോക്താവിെൻറ അനുമതിയോടെയാണ് ഒാഹരി അനുബന്ധ ഫണ്ടുകളിൽ (എക്സ്േചഞ്ച് ട്രേഡഡ് ഫണ്ട്) ഇ.പി.എഫ്.ഒ നിക്ഷേപം നടത്തുന്നത്. പി.എഫിൽനിന്ന് വായ്പയെടുക്കുകയോ വിരമിക്കുകയോ ചെയ്യുേമ്പാൾ ഇതിെൻറ ആനുകൂല്യം ലഭ്യമാകും. 2015ൽ മൊത്തം ഫണ്ടിെൻറ അഞ്ചു ശതമാനമാണ് ഇ.ടി.എഫിൽ നിക്ഷേപിച്ചതെങ്കിൽ ഇൗ സാമ്പത്തികവർഷത്തിൽ അത് 15 ശതമാനമായി ഉയർത്തുന്നുണ്ട്. ഇൗ വർഷാവസാനത്തോടെ ഇ.ടി.എഫ് നിക്ഷേപം 45,000 കോടിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രോവിഡൻറ് ഫണ്ട് കമീഷണർ വി.പി. ജോയ് പറഞ്ഞു. സി.എ.ജിയുടെ അനുമതി ലഭിച്ചാലുടൻ അന്തിമ അനുമതിക്കായി തൊഴിൽ മന്ത്രി അധ്യക്ഷനായ സെൻട്രൽ ബോർഡ് ഒാഫ് ട്രസ്റ്റീസിെൻറ അംഗീകാരത്തിനായി പദ്ധതി സമർപ്പിക്കും.
