Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സമരസ്ഥലത്ത് ട്രാക്ടറിൽ നിന്ന് വീണ് കർഷകൻ മരിച്ചു
text_fieldsbookmark_border
ചണ്ഡീഗഢ്: ഡൽഹിയിൽ സമരത്തിനിടെ ഹരിയാനയിൽ നിന്നുള്ള 28കാരനായ കർഷകന് ദാരുണാന്ത്യം. തിക്രി അതിർത്തിയിലെ സമര സ്ഥലത്ത് വളണ്ടിയർ ആയി സേവനമനുഷ്ഠിക്കുകയായിരുന്ന കുൽദീപ് സിങ് ട്രാക്റിൽ നിന്ന് വീണ് മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ബഹാദൂർഗഡ് ബൈപാസ് റോഡിൽ ഈ മാസം അഞ്ചിനാണ് അപകടം.
ട്രാക്ടർ ട്രോളിയിൽ ഇരുന്ന് സമരം ചെയ്യുന്ന കർഷകർക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യുന്നതിനിടെ വീണ് തലക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. റോഹ്തക്കിലെ ആശുപത്രിയിൽ ചികിൽസക്കിടെയായിരുന്നു മരണം. സമരത്തിനിടെ നിരവധി കർഷകരാണ് പലവിധേന ജീവൻവെടിഞ്ഞത്.
Next Story

