Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിർത്തിയിലെ സമരം അവസാനിപ്പിച്ച് കർഷകർ

text_fields
bookmark_border
അതിർത്തിയിലെ സമരം അവസാനിപ്പിച്ച് കർഷകർ
cancel

ന്യൂഡൽഹി: ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്ര സർക്കാർ രേഖാമൂലം ഉറപ്പ് നൽകിയതോടെ അതിർത്തിയിലെ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന സമരം അവസാനിപ്പിച്ച് കർഷകർ. ഇത് പ്രകാരം സിംഘുവിലെ ടെന്‍റുകൾ കർഷകർ പൊളിച്ചുതുടങ്ങി. മറ്റന്നാൾ വിജയദിവസം ആഘോഷിച്ച് മടങ്ങാനാണ് തീരുമാനം. ഇതിന് മുന്നോടിയായി നാളെ സമരത്തിനിടെ മരിച്ച കർഷകർക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കും.

ജനുവരി 15ന് അവലോകന യോഗം ചേരുമെന്നും സർക്കാർ ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്നും നേതാക്കൾ അറിയിച്ചു. സിംഘുവിലും തിക്രിയിലുമുള്ള സമരകേന്ദ്രങ്ങളിൽ വിജയ മാർച്ച് നടത്തും.

മി​നി​മം താ​ങ്ങു​വി​ല​ക്ക്​ നി​യ​മ​പ​ര​മാ​യ ഗ്യാ​ര​ണ്ടി അ​ട​ക്കം ആ​വ​ശ്യ​ങ്ങ​ളി​ൽ മി​ക്ക​തും അം​ഗീ​ക​രി​ക്കാ​മെ​ന്നാണ്​ രേ​ഖാ​മൂ​ലം കേ​ന്ദ്രം അ​റി​യി​ച്ചത്. മി​നി​മം താ​ങ്ങു​വി​ല​ക്ക്​ നി​യ​മ​സാ​ധു​ത ന​ൽ​കു​ന്ന​തി​ന്​ ന​ട​പ​ടി എ​ടു​ക്കാ​മെ​ന്ന​താ​ണ്​​ കേ​​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ച പ്ര​ധാ​ന ന​യം​മാ​റ്റം. ഇ​തി​നാ​യി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​രും കാ​ർ​ഷി​ക വി​ദ​ഗ്​​ധ​രും സ​മ​രം ന​യി​ക്കു​ന്ന സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച പ്ര​തി​നി​ധി​ക​ളും അ​ട​ങ്ങു​ന്ന സ​മി​തി​യു​ണ്ടാ​ക്കാ​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കിയിട്ടുണ്ട്. വൈ​ദ്യു​തി നി​യ​മ ഭേ​ദ​ഗ​തി ച​ർ​ച്ച​യി​ല്ലാ​തെ ന​ട​പ്പാ​ക്കി​ല്ല എ​ന്നാ​ണ്​ നൽകിയിരിക്കുന്ന മ​റ്റൊ​രു ഉ​റ​പ്പ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Farmers end protest in border
Next Story