Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഝാർഖണ്ഡിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി; 15 ജില്ലകളിലെ 43 സീറ്റുകളിലാണ് വോട്ടെടുപ്പ്

text_fields
bookmark_border
first phase of Jharkhand assembly elections poling
cancel

റാഞ്ചി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഝാർഖണ്ഡിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് തുടങ്ങി. സംസ്ഥാനത്തെ 15 ജില്ലകളിലെ 43 മണ്ഡലങ്ങളിലാണ് ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.

രാവിലെ ഏഴിന് ആരംഭിച്ച പോളിങ് വൈകിട്ട് അഞ്ചിന് അവസാനിക്കും. അതേസമയം, 950 ബൂത്തുകളിൽ വൈകിട്ട് നാലിന് വോട്ടിങ് അവസാനിക്കും. ബൂത്തുകളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഝാർഖണ്ഡിൽ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ സഖ്യവും ജെ.എം.എം-കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡ്യ മുന്നണിയുമാണ് ഏറ്റുമുട്ടുന്നത്.

മുൻ മുഖ്യമന്ത്രിയും ബി.ജെ.പി സ്ഥാനാർഥിയുമായ ചെമ്പേയ് സോറനും കോൺഗ്രസ് നേതാവ് അജോയ് കുമാറുമാണ് താര സ്ഥാനാർഥികൾ. ചെമ്പേയ് സോറൻ സെറൈകെല്ല സീറ്റിലും അജോയ് കുമാർ ജംഷഡ്പൂർ ഈസ്റ്റിലുമാണ് മത്സരിക്കുന്നത്.

ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മധു കോഡയുടെ ഭാര്യ ഗീത കോഡ ജഗനാഥപൂരിൽ ജനവിധി തേടും. 81 സീ​റ്റു​ക​ളു​ള്ള ഝാ​ർ​ഖ​ണ്ഡി​ൽ ബാ​ക്കി 38 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​വം​ബ​ർ 20നാ​ണ് ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ്. 23ന് ഫ​ല​പ്ര​ഖ്യാ​പ​നം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - first phase of Jharkhand assembly elections poling started
Next Story