Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാർ കണ്ടെയ്നർ ലോറിയിലിടിച്ച് അഞ്ചുപേർ മരിച്ചു; രണ്ടുപേർക്ക് പരിക്ക്
text_fieldsbookmark_border
ബസ്തി: ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ കാർ കണ്ടെയ്നർ ലോറിക്ക് പിറകിലിടിച്ച് അഞ്ചുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ദേശീയപാത 28ൽ കത്യ, പുരെയ്ന ഗ്രാമങ്ങൾക്കിടയിൽ നടന്ന അപകടത്തിൽ അഞ്ചുപേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബുധനാഴ്ച രാവിലെയായിരുന്നു അപകടം.
അമിത വേഗതയിൽ വന്ന കാർ കണ്ടെയിനറിന്റെ പിറകിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്ന് കൽവാരി സർക്കിൾ ഓഫീസർ അലോക് പ്രസാദ് അറിയിച്ചു.
'കാറിൽ ഏഴുപോരുണ്ടായിരുന്നു. അഞ്ചുപേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഡ്രൈവർക്കും ചെറിയ പെൺകുട്ടിക്കും പരിക്കേറ്റു. കുട്ടി സുരക്ഷിതയാണെങ്കിലും ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്'-അലോക് പ്രസാദ് പറഞ്ഞു. ലഖ്നോവിൽ നിന്ന് ബസ്തിയിലേക്ക് പോകുകയായിരുന്ന കാർ പൂർണമായി നശിച്ചു.
Next Story

