വിമാനയാത്രക്കിടെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചയാളെ ജീവനക്കാർ പിടികൂടി
text_fieldsവാരാണസി: വിമാനയാത്രക്കിടെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ഡൽഹി-വാരാണസി സ്പൈസ് ജെറ്റ് വിമാനത്തിൽ ശനിയാഴ്ചയാണ് സംഭവം.
മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നയാളാണ് വിമാനയാത്രക്കിടെ പ്രശ്നമുണ്ടാക്കിയതെന്ന് ഫൂൽപുർ സ്േറ്റഷൻ ഹൗസ് ഓഫിസർ പറഞ്ഞു. ഇയാളെ വിമാനം സുരക്ഷിതമായി നിലത്തിറക്കുന്നതുവരെ ജീവനക്കാർ തടഞ്ഞുവെച്ചു.
വിവരം എയർ ട്രാഫിക് കംട്രോളറെ അറിയിച്ച പൈലറ്റ്, വിമാനം നിലത്തിറക്കാൻ പ്രഥമ പരിഗണന ആവശ്യപ്പെടുകയായിരുന്നുവെന്ന് സ്പൈസ്ജെറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു. യാത്രക്കാരനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന് കൈമാറി.

