Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുംബൈയിൽ നടപ്പാലം തകർന്ന് വീണ് നാല് പേർ മരിച്ചു; 34 പേർക്ക് പരിക്ക്
text_fieldsbookmark_border
മുംബൈ: ഛത്രപജി ശിവജി റെയിൽവേ സ്റ്റേഷനിൽ നടപ്പാലം തകർന്ന് വീണ് നാല് പേർ മരിച്ചു. 34 പേർക്ക് പരിക്കേറ്റു. വ ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി മുംബൈ പൊലീസ് അ റിയിച്ചു. ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
#WATCH Mumbai: A foot over bridge near Chhatrapati Shivaji Maharaj Terminus (CSMT) railway station has collapsed. Multiple injuries have been reported. pic.twitter.com/r43zS5eA0l
— ANI (@ANI) March 14, 2019
റെയിൽവേ സ്േറ്റഷനെ ആസാദ് മൈതാനവുമായും ടൈംസ് ഒാഫ് ഇന്ത്യ ബിൽഡിങ്ങുമായും ബന്ധിപ്പിക്കുന്ന നടപ്പാലമാണ് തകർന്ന് വീണത്. സംഭവത്തെ തുടർന്ന് പ്രദേശത്തെ ഗതാഗതം പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. യാത്രികർ ഇൗ വഴി ഒഴിവാക്കി യാത്ര ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
Next Story
