വിഭജനമെന്ന് വിദേശ മാധ്യമങ്ങൾ
text_fieldsന്യൂഡൽഹി: വിഭജന നിയമമെന്നാണ് ബില്ലിനെക്കുറിച്ച് വിദേശ മാധ്യമങ്ങൾ വിവരിച്ചത്. വിഭാഗീയ പൗരത്വ ബിൽ പാസാക്കിയെന്നാണ് ന്യൂയോർക് ടൈംസ് തലക്കെട്ട്. വിവേചനപരമായ നിയമത്തിന് ഹിന്ദുത്വ ദേശീയ വാദികൾ പാർലമെൻറിെൻറ അംഗീകാരം നേടിയെടുത്തുവെന്ന് ‘ദ ഇൻഡിപെൻഡൻറ്’ എഴുതി. മുസ്ലിം കുടിയേറ്റക്കാരെ ഒഴിവാക്കി വിവാദ പൗരത്വം എന്നാണ് ദ വാഷിങ്ടൺ പോസ്റ്റിെൻറ തലക്കെട്ട്.
പൗരത്വ നിയമത്തിൽ കാര്യമായ മാറ്റം കൊണ്ടുവരുന്നുവെന്ന് അൽ ജസീറയും എഴുതി. ആഭ്യന്തര മന്ത്രി അമിത് ഷായേയും മറ്റ് ഇന്ത്യൻ ഭരണനേതാക്കളെയും വിലക്കണമെന്ന ശിപാർശ കഴിഞ്ഞ ദിവസം അമേരിക്കയുടെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമീഷൻ മുന്നോട്ടു വെച്ചിരുന്നു.
