Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോ​വ: വി​ശ്വ​ജീ​ത് റാ​ണെ ബി.​ജെ.​പി​യി​ൽ

text_fields
bookmark_border
ഗോ​വ: വി​ശ്വ​ജീ​ത് റാ​ണെ ബി.​ജെ.​പി​യി​ൽ
cancel

മുംബൈ: വലിയ ഒറ്റകക്ഷിയായിട്ടും ഗോവയിൽ സർക്കാറുണ്ടാക്കുന്നതിൽ പാർട്ടി നേതൃത്വം അമാന്തം കാട്ടിയെന്ന് കുറ്റപ്പെടുത്തി രാജിവെച്ച ഗോവയിലെ കോൺഗ്രസ് എം.എൽ.എ വിശ്വജീത് റാണെ ബി.ജെ.പിയിലേക്ക്. 
ഉപതെരഞ്ഞെടുപ്പ് ജയിച്ചെത്തിയാൽ  മന്ത്രിപദം നൽകാമെന്ന് ബി.ജെ.പി നിയമസഭ കക്ഷി യോഗം തീരുമാനിെച്ചന്ന വിവരം പുറത്തുവന്നതിന് തൊട്ടുപിറകെയാണ് വിശ്വജീതി​െൻറ തീരുമാനം.
വിശ്വജീത് വ്യാഴാഴ്ച പാർട്ടിയിൽ ചേരുമെന്ന് ബി.ജെ.പി ഗോവ അധ്യക്ഷൻ വിനയ് ടെഡുൽകർ പറഞ്ഞു. ഉപാധികൾ ഉന്നയിച്ചിട്ടില്ലെന്നും ബി.ജെ.പിയുടെയും ഗോവയുടെയും വളർച്ചക്കായി പ്രവർത്തിക്കുമെന്നും വിശ്വജീത് പറഞ്ഞു. 
അഞ്ചുതവണ ഗോവയുടെ മുഖ്യമന്ത്രിയായ മുതിർന്ന കോൺഗ്രസ് നേതാവ് പ്രതാപ് സിങ് റാണെയുടെ മകനാണ് വിശ്വജീത്. കഴിഞ്ഞ 16ന് ഗോവ നിയമസഭയിൽ മനോഹർ പരീകർ സർക്കാർ വിശ്വാസവോട്ട് നേടാനിരിക്കെ സഭയിൽനിന്നിറങ്ങിപ്പോയ വിശ്വജീത് കോൺഗ്രസ് അംഗത്വവും എം.എൽ.എ സ്ഥാനവും രാജിവെക്കുകയായിരുന്നു. വാൽപൊയി മണ്ഡലത്തിൽനിന്നാണ് അദ്ദേഹം ജയിച്ചത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Former Goa Congress MLA Vishwajit Rane to join BJP
Next Story