Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗാന്ധിജിക്ക് ഓര്‍മപ്പൂക്കള്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: 69ാം രക്തസാക്ഷി ദിനത്തില്‍ മഹാത്മ ഗാന്ധിയെ രാജ്യം അനുസ്മരിച്ചു. രാജ്ഘട്ടിലെ ഗാന്ധി സ്മാരകത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവര്‍ പുഷ്പാര്‍ച്ചന നടത്തി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര നഗരവികസന മന്ത്രി വെങ്കടേഷ് നായിഡു എന്നിവരും രാജ്ഘട്ടിലത്തെി ഗാന്ധിജിക്ക് ആദരാഞ്ജലികളര്‍പ്പിച്ചു. രാഷ്ട്രപിതാവിന് ആദരാഞ്ജലി നേരുന്നതായി മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു.
ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി, കേന്ദ്ര മന്ത്രി റാവു ഇന്ദ്രജിത് സിങ്, അഡ്മിറല്‍ സുനില്‍ ലാംബ, വ്യോമസേന മേധാവി ബി.എസ്. ധനോവ, ജനറല്‍ ബിപിന്‍ റാവത്ത് എന്നിവരും രാജ്ഘട്ടിലത്തെി പ്രാര്‍ഥനകളര്‍പ്പിച്ചു.
Next Story
