Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാമുകി ജീവനൊടുക്കിയതോടെ കല്യാണ ദിനത്തിൽ വരൻ മുങ്ങി; ആത്മഹത്യക്ക് ശ്രമിച്ച് വധു

text_fields
bookmark_border
കാമുകി ജീവനൊടുക്കിയതോടെ കല്യാണ ദിനത്തിൽ വരൻ മുങ്ങി; ആത്മഹത്യക്ക് ശ്രമിച്ച് വധു
cancel

ബംഗളൂരു: കല്യാണ ദിനത്തിൽ കാമുകി ജീവനൊടുക്കിയതോടെ വരൻ ഒളിച്ചോടി. വരന്‍റെ ചതിയിൽ മനം നൊന്ത് വധു ആത്മഹത്യക്ക് ശ്രമിച്ചു. ശിവമൊഗ്ഗയിലാണ് വിവാഹ പന്തലിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഞായറാഴ്ചയാണ് സംഭവം.

ശിവമൊഗ്ഗ ഒ.ടി റോഡ് സ്വദേശിയായ രൂപയാണ് (28) മരിച്ചത്. അധ്യാപികയായ രൂപ സഹപ്രവർത്തകനായ മുരളിയുമായി അഞ്ചുവർഷത്തോളമായി പ്രണയത്തിലായിരുന്നു. ഞായറാഴ്ച മുരളി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചതോടെ രൂപ ജീവനൊടുക്കി.

ഇതറിഞ്ഞ മുരളി കല്യാണപ്പന്തലിൽനിന്ന് മുങ്ങിയതോടെ വധു ആത്മഹത്യക്ക് ശ്രമിച്ചു. ഉടൻ ബന്ധുക്കളെത്തി വധുവിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Girlfriend commits suicide groom escaped on wedding day; Bride attempting suicide
Next Story