Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോവയിൽനിന്നുള്ള ചിരട്ട ലോറിയിൽ ‘മദ്യക്കലവറ’; കേരളത്തിലേക്ക് കടത്തിയ 6.88 ലക്ഷത്തിന്റെ മദ്യം പിടികൂടി

text_fields
bookmark_border
ഗോവയിൽനിന്നുള്ള ചിരട്ട ലോറിയിൽ ‘മദ്യക്കലവറ’; കേരളത്തിലേക്ക് കടത്തിയ 6.88 ലക്ഷത്തിന്റെ മദ്യം പിടികൂടി
cancel
camera_alt

മദ്യം ഒളിപ്പിച്ച് കടത്തിയ ടെമ്പോ വാൻ എക്​സൈസ് സംഘം പിടികൂടിയപ്പോൾ

മംഗളൂരു: ചിരട്ട കയറ്റിയ ടെമ്പോ വാൻ പരിശോധിച്ച എക്​സൈസ് സംഘം ഞെട്ടി. വാനിൽ രഹസ്യമായി ഒരുക്കിയത് മദ്യക്കിലവറ! കേരളത്തിലേക്ക് കടത്തുകയായിരുന്ന 114 പെട്ടി ഗോവ മദ്യമാണ് ഇതിൽ ഒളിപ്പിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഹൊന്നാവർ സ്വദേശി രാധാകൃഷ്ണ കാമത്ത് എന്ന സദാനന്ദ കാമത്തിനെ എക്സൈസ് അധികൃതർ അറസ്റ്റ് ചെയ്തു.

ശനിയാഴ്ച രാത്രി മുഡിപ്പു-നെട്ടിലപ്പദവിൽ വാഹന പരിശോധക്കിടെയാണ് ചിരട്ട കയറ്റിയ വാനിൽ ഒളിപ്പിച്ച മദ്യം കണ്ടെത്തിയത്. പിടികൂടിയ മദ്യത്തിന് 6,87,720 രൂപ വിലവരും.

കാമത്തിനെ 2484 ലിറ്റർ മദ്യം കടത്തിയതിന് കഴിഞ്ഞ ജൂലൈയിൽ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങി വീണ്ടും അനധികൃത മദ്യക്കടത്തിൽ ഏർപ്പെടുകയായിരുന്നു.

ഇൻസ്പെക്ടർ ലക്ഷ്മൺ ശിവ്നഗി, സുനിൽ ഭണ്ഡാരി എന്നിവർ മദ്യവേട്ടക്ക് നേതൃത്വം നൽകി.



Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Goa liquor worth 6.88 lakh smuggled into Kerala was seized
Next Story