യു.പിയിൽ ഗോശാല നിർമിക്കാൻ നിർദേശം
text_fieldsലഖ്േനാ: പശുക്കളുടെ സംരക്ഷണത്തിന് യു.പിയിൽ ‘ഗോശാല’ നിർമിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഏഴു ജില്ലകളിലും 16 മുനിസിപ്പൽ കോർപറേഷനുകളിലുമാണ് ഗോശാലകൾ നിർമിക്കുക. പശു സംരക്ഷണ സമിതികൾ രൂപവത്കരിക്കാനും പശുക്കൾക്ക് മതിയായ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മുഖ്യമന്ത്രി നിർദേശിച്ചു.
ഒാരോ ഗോശാലയിലും 1000 പശുക്കളെ സംരക്ഷിക്കാൻ സൗകര്യമൊരുക്കണമെന്നും യു.പി ഗോ സേവ ആയോഗിന് കീഴിലായിരിക്കും ഗോശാലകളെന്നും പ്രവർത്തനം അവലോകനം െചയ്യാൻ ജില്ല മജിസ്ട്രേറ്റിന് കീഴിലുള്ള സമിതിയെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
