Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹത്തിന് മുമ്പുള്ള ഹൽദി ആഘോഷത്തിനിടെ ഹൃദയാഘാതം: വരന് ദാരുണാന്ത്യം

text_fields
bookmark_border
വിവാഹത്തിന് മുമ്പുള്ള ഹൽദി ആഘോഷത്തിനിടെ ഹൃദയാഘാതം: വരന് ദാരുണാന്ത്യം
cancel

ലഖ്നോ: വിവാഹത്തിന് മുമ്പുള്ള ആഘോഷത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ട വരൻ മരിച്ചു. ഉത്തർപ്രദേശിലെ ഹാഥറസിലാണ് ദാരുണ സംഭവം. ഹൽദി ആഘോഷത്തിനിടെയാണ് ശിവം കുമാർ(22) മരണപ്പെട്ടത്.

ഞായറാഴ്ച രാത്രി ശിവമിന്റെ വീട്ടിലായിരുന്നു ആഘോഷം. സഹോദരങ്ങൾക്കൊപ്പം നൃത്തം ചെയ്യവെയാണ് ശിവം പെട്ടെന്ന് കുഴഞ്ഞുവീണു. പിന്നീട് എഴുന്നേൽക്കാൻ സാധിച്ചില്ല. ഉടൻ ആശുപത്രിയിൽ എത്തി​ച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നും ഡോക്ടർമാർ പറഞ്ഞു.

ആഗ്ര സ്വദേശിനിയുമായാണ് ശിവം കുമാറിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. യുവാവിന്റെ അമ്മ രക്താർബുദം ബാധിച്ച് ചികിത്സയിലാണ്. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിയിരുന്നത് ശിവം കുമാർ ആയിരുന്നെന്ന് സഹോദരൻ രാഷിത് കുമാർ പറഞ്ഞു. രാഷിന്റെ വിദ്യാഭ്യാസത്തിന്റെ ചെലവും വഹിച്ചത് ശിവം കുമാർ ആയിരുന്നു. കുടുംബത്തിന്റെ അത്താണിയെയാണ് നഷ്ടമായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Groom dies of heart attack while dancing at Pre wedding celebration
Next Story