Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കോവിഡ്
text_fieldsbookmark_border
അഹ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്ക് കോവിഡ് സ്ഥിരീകരിച്ചു. തെരഞ്ഞെടുപ്പ് റാലിക്കിടെ
േവദിയിൽ ബോധരഹിതനായി വീണതിെന തുടർന്ന് ഞായറാഴ്ച അേദ്ദഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശാധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
വഡോദരയിലെ നിസാംപുര മേഖലയിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിക്കിടെ പൊതു ചടങ്ങിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പ്രാഥമിക ശുശ്രൂഷ നൽകി ഹെലികോപ്ടറിൽ വഡോദരയിൽനിന്ന് അഹ്മദാബാദിലെ ആശുപത്രിയിൽ എത്തിച്ചു.
അേദ്ദഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് യു.എൻ മെഹ്ത ആശുപത്രി അധികൃതർ അറിയിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുകയാണ് അദ്ദേഹം.
Next Story
