ഗുജറാത്ത് മോഡൽ എന്താണെന്ന് വെളിപ്പെട്ടു –രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കോവിഡ് മരണനിരക്ക് ചൂണ്ടിക്കാട്ടി ഗുജറാത്ത് മോഡലിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഗുജറാത്ത് മോഡല്‍ എന്താണെന്ന് വെളിപ്പെട്ടെന്ന് രാജ്യത്തെ മരണനിരക്ക് സംബന്ധിച്ച് ബി.ബി.സി റിപ്പോർട്ട് ട്വിറ്ററിൽ പങ്കുവെച്ചു രാഹുൽ വ്യക്തമാക്കി.
ദേശീയ ശരാശരി 2.86 ശതമാനമാണെങ്കിൽ ഗുജറാത്തിലെ കോവിഡ് മരണനിരക്ക് 6.25 ശതമാനമാണ്. മഹാരാഷ്ട്രയിൽ 3.73 ശതമാനം, രാജസ്ഥാനില്‍ 2.32 ശതമാനം. പഞ്ചാബില്‍ 2.17 ശതമാനം, പുതുച്ചേരിയില്‍ 1.98 ശതമാനം, ഝാർഖണ്ഡില്‍ 0.5ശതമാനം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണ നിരക്ക്. കോവിഡ് രോഗികളുടെ എണ്ണത്തിലും ഗുജറാത്തിൽ വൻ വർധനയാണുള്ളത്.
മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് സംസ്ഥാനങ്ങളാണ് ഗുജറാത്തിനു മുന്നിലുള്ളത്. 24,104 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1500 പേര് മരിക്കുകയും ചെയ്തു.
