Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗുഡ്​ഗാവിൽ ചൊവ്വാഴ​്ചകളിൽ മാംസവിൽപനശാലകൾ അടച്ചിടണം
cancel

ഗുഡ്​ഗാവിൽ ചൊവ്വാഴ​്ചകളിൽ മാംസവിൽപനശാലകൾ അടച്ചിടണം

text_fields
bookmark_border

ന്യൂഡൽഹി: ഹരിയാനയിലെ അതിർത്തി പട്ടണമായ ഗുഡ്​ഗാവിൽ എല്ലാ ചൊവ്വാഴ്ചകളിലും മാംസവിൽപനശാലകൾ അടച്ചിടാൻ മുനിസിപ്പൽ കോർപറേഷൻ തീരുമാനം. വ്യാഴാഴ്ച ചേർന്ന കോർപറേഷൻ യോഗത്തിലാണ്​ തീരുമാനം. പുതുതായി മാംസക്കട തുടങ്ങാൻ ലൈസൻസ്​​​ ഫീസ്​ 5,000 രൂപയെന്നത്​ 10,000 ആയും ഉയർത്തി. അനധികൃതമായി ഇത്തരം വിൽപനശാലകൾ നടത്തുന്നവർക്ക്​ പിഴ 500 രുപയായിരുന്നത്​ 5,000 ആയും ഉയർത്തിയിട്ടുണ്ട്​.

ലൈസൻസ്​ ഫീസ്​ ഉയർത്തുക മാത്രമായിരുന്നു യോഗ അജണ്ടയെങ്കിലും ചില കൗൺസിലർമാർ മതവികാരം മാനിച്ച്​ ചൊവ്വാഴ്ച അടച്ചിടണമെന്ന്​ നിർദേശിക്കുകയായിരുന്നു. ​മേയർ പിന്തുണച്ചതോടെ നിയമം പാസായി. മുനിസിപൽ കോർപറേഷൻ കമീഷണർ തീരുമാനത്തെ എതിർത്തെങ്കിലും ഭൂരിപക്ഷം അനുകൂലിച്ചതോടെ വിട്ടു. ലൈസൻസ്​ ഫീ അരലക്ഷമായി ഉയർത്തണമെന്ന്​ ചിലർ വാദമുയർത്തിയിരുന്നു.

2017 മുതലാണ്​ മാംസവിൽപനശാലകൾക്ക്​ ലൈസൻസ്​ നൽകി തുടങ്ങിയതെന്ന്​ ചീഫ്​ മെഡിക്കൽ ഓഫീസർ ആശിഷ്​ സിംഗ്​ല യോഗത്തെ അറിയിച്ചു. 129 പേർക്കാണ്​ ലൈസൻസാണുള്ളത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gurgaon meat shops to remain shut on Tuesdays
Next Story