ഗ്യാൻവാപി മസ്ജിദ് നിലവറ: താക്കോൽ കൈമാറണമെന്ന ഹരജിയിൽ വിധി 11ന്
text_fieldsവാരാണസി: ഗ്യാൻവാപി മസ്ജിദിന്റെ നിലവറയുടെ താക്കോൽ ജില്ല മജിസ്ട്രേറ്റിന് കൈമാറണമെന്ന ഹരജിയിൽ വിധി പറയുന്നത് വാരാണസി ജില്ല കോടതി ഡിസംബർ 11ലേക്ക് മാറ്റി. ഒരു അഭിഭാഷകന്റെ മരണത്തെത്തുടർന്നാണ് കേസ് നീട്ടിയത്. കേസിൽ കക്ഷി ചേരാനുള്ള അഭിഭാഷകനായ വിജയ് ശങ്കർ രസ്തോഗിയുടെ അപേക്ഷയിൽ കോടതി തിങ്കളാഴ്ച വാദം പൂർത്തിയാക്കി വെള്ളിയാഴ്ച വിധി പറയാൻ മാറ്റിയതായിരുന്നു.
1993ലാണ് മസ്ജിദിന്റെ നിലവറ പൂട്ടിയത്. അതുവരെ അവിടെ പൂജ നടത്തിയിരുന്ന സോമനാഥ് വ്യാസിന്റെ ചെറുമകൻ ശൈലേന്ദ്ര കുമാർ പഥക്കാണ് സെപ്റ്റംബറിൽ കോടതിയെ സമീപിച്ചത്. മുസ്ലിം വിഭാഗം പള്ളിമുറ്റത്തിനുമേൽ അവകാശം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് താക്കോൽ ജില്ല മജിസ്ട്രേറ്റിന് കൈമാറണമെന്നാവശ്യപ്പെട്ട് അദ്ദേഹം കോടതിയിലെത്തിയത്.

