ഹരിയാനയിൽ ഗതാഗതമന്ത്രി മൂൽ ചന്ദ് ശർമക്കും കോവിഡ്
text_fields
ന്യൂഡൽഹി: ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കോവിഡ് പോസിറ്റീവായതിന് തൊട്ടുപിറകെ ഗതാഗത മന്ത്രി മൂൽ ചന്ദ് ശർമക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.
പരിശോധനയിൽ താൻ കോവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയതായും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താനുമായി സമ്പർക്കത്തിൽ വന്നവർ പരിശോധനക്ക് തയാറാകണമെന്നും മന്ത്രി മൂൽ ചന്ദ് ശർമ അറിയിച്ചു.
തിങ്കളാഴ്ച ഹരിയാന നിയമസഭാ സ്പീക്കർ ജിയാൻ ചന്ദ് ഗുപ്തയും രണ്ട് ബി.ജെ.പി എം.എൽ.എമാരും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.
കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്ത് ശേഷം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ന്യൂഡൽഹിയിലെ സത്ലജ് യമുന ലിങ്ക് കനാൽ പ്രശ്നത്തിൽ ഷെഖാവത്തുമായുള്ള നടത്തിയ കൂടിക്കാഴ്ചയിൽ പങ്കെടുത്ത് രണ്ട് ദിവസത്തിന് ശേഷമാണ് ഖട്ടർ പരിശോധനക്ക് വിധേയനായത്. കേന്ദ്രമന്ത്രി ഷെഖാവത്ത് കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് ഖട്ടർ വീണ്ടും പരിശോധനക്ക് വിധേയനായത്. തുടർന്ന് അദ്ദേഹം ഔദ്യോഗിക വസതിയിൽ ക്വാറൻറീനിൽ പ്രവേശിച്ചിരുന്നു.

