Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്വേഷ പ്രസംഗം: ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ പൊലീസ് സ്വമേധയ കേസെടുത്തു

text_fields
bookmark_border
പശുവിനെ അറുത്തവരുടെ തല ഉടലിൽ കാണില്ലെന്ന് ഭീഷണി
Puneeth Attavar
cancel

മംഗളൂരു: വിദ്വേഷ പ്രസംഗം നടത്തിയതിന് രണ്ട് ബജ്റംഗ്ദൾ നേതാക്കൾക്കെതിരെ കാർക്കള പൊലീസ് സ്വമേധയ കേസെടുത്തു. സംഘടനയുടെ മംഗളൂരു ഡിവിഷൻ കോഓർഡിനേറ്റർ പുനീത് അത്താവർ, കാർക്കള സിറ്റി കോഓർഡിനേറ്റർ സമ്പത്ത് കാർക്കള എന്നിവർക്കെതിരെയാണ് കേസ്.

കാർക്കളയിൽ ഞായറാഴ്ച സംഘടിപ്പിച്ച പഞ്ചന മേരവണിഗെ പരിപാടിയിൽ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. കാലിക്കശാപ്പിൽ ഏർപ്പെടുന്നവർ അതിന്റെ അനന്തരഫലം അനുഭവിക്കുമെന്ന് പറഞ്ഞ മുഖ്യപ്രഭാഷകൻ

പുനീത് "പശുവിനെ അറുക്കുന്നവന്റെ തലയും ഉടലിൽ കാണില്ല" എന്ന് ഭീഷണി മുഴക്കിയിരുന്നു.

പരിപാടിയുടെ സംഘാടകൻ എന്ന നിലയിലാണ് സമ്പത്തിനെ പ്രതി ചേർത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hate speech: Police registered case against Bajrang Dal leaders
Next Story