Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ്യാജ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ച് വിദ്വേഷം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വ്യാജ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ച് വിദ്വേഷം  പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
cancel

മംഗളൂരു:, വ്യാജ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ച് വിദ്വേഷ സന്ദേശങ്ങളും യുവതിക്കെതിരെ അപകീർത്തി പരാമർശങ്ങളും പ്രചരിപ്പിച്ചു എന്ന പരാതിയിൽ യുവാവിനെ മംഗളൂരു പൊലീസ്അറസ്റ്റ് ചെയ്തു.

ബംഗളൂരു അമൃതഹള്ളി ജക്കുർ മെയിൻ റോഡ് പരിസരത്ത് താമസിക്കുന്ന എച്ച്.കെ.ശിവരാജ്(37) ആണ് അറസ്റ്റിലായത്. തുളുനാടിലെ ദൈവാരാധനയെ ഇകഴ്ത്തിയും യുവതിയെ മോശമായി ചിത്രീകരിച്ചുമുള്ള ട്വിറ്റർ ഏറെ പ്രചാരം നേടിയിരുന്നു.ഇതേത്തുടർന്ന് ദൈവാരാധന രക്ഷാ സമിതി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വ്യാജ അക്കൗണ്ടിന്റെ ദുഷ്ട ലാക്ക് വെളിപ്പെട്ടത്.

മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ആർ ജയിന്റെ നിർദേശം അനുസരിച്ച് സി.സി.ബി അസി.കമ്മീഷണർ പി.എ.ഹെഗ്ഡെയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് നടത്തിയത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - Hate using fake twitter account The young man who spread the word was arrested
Next Story