Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത മഴയിലും മണ്ണിടിച്ചിലിലും ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചു

text_fields
bookmark_border
Heavy Rains, Landslides Block Jammu-Srinagar
cancel

ജമ്മു: ജമ്മുവിൽ ഇന്നലെ രാത്രി പെയ്ത കനത്ത മഴയിലും മണ്ണിടിച്ചിലിലും റംബാൻ ജില്ലയിലെ ജമ്മു-ശ്രീനഗർ ദേശീയപാത അടച്ചതായി അധികൃതർ അറിയിച്ചു.

ദേശീയപാതക്ക് അഭിമുഖമായുള്ള കുന്നുകളിൽ വ്യാപകമായി മണ്ണിടിച്ചിലും കല്ലുകൾ താഴേക്ക് പതിക്കുന്നതും കാരണം വാഹനഗതാഗതം താൽക്കാലികമായി നിർത്തി വെക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാത്രി പെയ്ത കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമെന്നും അവർ കൂട്ടിച്ചേർത്തു.

കശ്മീരിനെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേയിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ നിരവധി റോഡുകളിൽ വെള്ളം കയറി. ഞായറാഴ്ച ജമ്മുവിൽ 24 മണിക്കൂറിൽ 95.7 മില്ലീമീറ്ററും ഉധംപൂരിൽ 92.6 മില്ലീമീറ്ററും കത്വയിൽ 42.0 മില്ലീമീറ്ററും മഴ ലഭിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ജമ്മുവിൽ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Heavy Rains, Landslides Block Jammu-Srinagar National Highway
Next Story