Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്താൻകോട്ടിൽ സൈനിക യൂണിഫോം അടങ്ങിയ ബാഗ്​ കണ്ടെത്തി

text_fields
bookmark_border
പത്താൻകോട്ടിൽ സൈനിക യൂണിഫോം അടങ്ങിയ ബാഗ്​ കണ്ടെത്തി
cancel

പത്താന്‍കോട്ട്: പഞ്ചാബിലെ പത്താൻകോട്ടിൽ സംശയകരമായ സാഹചര്യത്തില്‍ അജ്ഞാത ബാഗ് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലയിൽ അതീവ ജാഗ്രത നിര്‍ദേശം. സൈനിക കാമ്പിനും പരിസര പ്രദേശങ്ങളിലും ആര്‍മി, എസ്.ഡബ്യൂ.എ.ടി കമാന്‍ഡോകള്‍ നടത്തിയ തിരച്ചിലിലാണ് ചാക്കില്‍ ഒളിപ്പിച്ച ബാഗ് കണ്ടെത്തിയത്.

ജമ്മു എന്ന് എഴുതിയ മൂന്ന് സൈനിക യൂണിഫോമുകള്‍ ബാഗിനുള്ളില്‍ നിന്ന് കണ്ടെത്തി. സുരക്ഷ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

 മേയ്​ നാലിന്​ സൈനിക കേന്ദ്രത്തിന് സമീപത്തു നിന്ന് രണ്ട് ബാഗുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അതീവ ജാഗ്രത നിര്‍ദേശം പ്രഖ്യാപിച്ചിരുന്നു. ഇൗ ബാഗുകളിൽ നിന്ന്​ മൊബൈല്‍ ടവര്‍ ബാറ്ററികളും സേന കണ്ടെടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പത്താന്‍കോട്ട് വ്യോമതാവളത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഏഴ് സൈനികര്‍ കൊലപ്പെടുകയും 37 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - high alert in Pathankot
Next Story