Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹോേങ്കാങ്ങിൽ ഇന്ത്യക്കാർക്ക് ഇനി വിസ വേണം
text_fieldsbookmark_border
ബെയ്ജിങ്: ൈചനയിലെ സ്വയംഭരണ പ്രദേശമായ ഹോേങ്കാങ്ങിൽ ഇന്ത്യക്കാർക്ക് വിസയില്ലാതെ പ്രവേശിക്കാനുണ്ടായിരുന്ന സൗകര്യം പിൻവലിച്ചു. ജനുവരി മുതൽ ഇന്ത്യക്കാർക്ക് പ്രീ അറൈവൽ ഒാൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാക്കി. നിലവിൽ ഇന്ത്യക്കാർക്ക് ഹോേങ്കാങ് സന്ദർശിക്കുന്നതിന് വിസയുടെ ആവശ്യമില്ല. 14 ദിവസം വരെ ഹോേങ്കാങ്ങിൽ തങ്ങുന്നതിന് പാസ്പോർട്ട് ഉപയോഗിച്ച് പ്രവേശനം അനുവദിച്ചിരുന്നു.
ജനുവരി 23 മുതൽ ഹോേങ്കാങ് സന്ദർശിക്കുന്നതിന് മുമ്പ് ഇന്ത്യക്കാർ യാത്രക്കുമുമ്പുള്ള ഒാൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്ന് എമിഗ്രേഷൻ വകുപ്പ് അറിയിച്ചു. വിനോദ സഞ്ചാരത്തിനും അവധി ആഘോഷങ്ങൾക്കും ബിസിനസ് ആവശ്യങ്ങൾക്കുമായി നിരവധി ഇന്ത്യക്കാരാണ് ഹോേങ്കാങ്ങിലെത്തുന്നത്.
Next Story
