ഹോട്സ്പോട്ട് ജില്ലകളുടെ എണ്ണം കുറഞ്ഞു
text_fieldsന്യൂഡൽഹി: രാജ്യത്ത് അതിതീവ്ര രോഗബാധിത മേഖലയായി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം 170 ൽ നിന്ന് 129 ആയി കുറഞ്ഞെന്ന് ഒൗദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. അതേസമയം, കോവിഡ് കേസു കളില്ലാത്ത ഗ്രീൻ സോണുകളുടെ എണ്ണം 325ൽനിന്ന് 307 ആയി. കുറഞ്ഞ കോവിഡ് കേസുകളുള്ളതിനാൽ ഓറഞ്ച് സോണുകളായി പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം 207ൽനിന്ന് 297ലേക്ക് കൂടിയിട്ടുണ്ട്.
14 മുതൽ 28 ദിവസം വരെ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ആ ജില്ലയെ ഗ്രീൻ സോണായി പ്രഖ്യാപിക്കും. ഏപ്രിൽ 15നാണ് രാജ്യത്തെ 170 ജില്ലകളെ അതിതീവ്ര രോഗബാധിത മേഖലയായി പ്രഖ്യാപിച്ചത്. അതിലാണ് ഇപ്പോൾ കുറവു വന്നിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കകം 80 ജില്ലകളിൽ ഒറ്റ കോവിഡ് കേസും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
