Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമതക്ക് തിരിച്ചടി; മന്ത്രിസ്ഥാനത്തിന് പിന്നാലെ എം.എൽ.എ സ്ഥാനവും രാജിവെച്ച് രജീബ് ബാനർജി

text_fields
bookmark_border
അമിത് ഷായുടെ സാന്നിധ്യത്തിൽ ബി.ജെ.പി മെമ്പർഷിപ്പ് സ്വീകരിക്കുമെന്ന അഭ്യൂഹം ശക്തമാണ്
Rajeeb Banerjee
cancel

കൊല്‍ക്കത്ത: തൃണമൂല്‍ എം.എല്‍.എ സ്ഥാനവും രാജിവെച്ച് രജീബ് ബാനര്‍ജി. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാബിനറ്റില്‍ നിന്ന് രാജിവെച്ച് മണിക്കൂറുക്കൾക്കകമാണ് എം.എല്‍.എ സ്ഥാനവും രാജിവെച്ചതായി അദ്ദേഹം പ്രഖ്യാപിച്ചത്.

'ഇന്ന് ഞാന്‍ പാര്‍ട്ടി എം.എല്‍.എ സ്ഥാനവും തൃണമൂൽ കോൺഗ്രസിൽ വഹിച്ചിരുന്ന എല്ലാ സ്ഥാനങ്ങളും രാജിവെച്ചു. സ്പീക്കര്‍ക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു, രജീബ് പറഞ്ഞു.

അമിത് ഷായുടെ ബംഗാള്‍ റാലിക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് രജീബിന്റെ രാജി. ഞായറാഴ്ച അമിത് ഷായുടെ സാന്നിധ്യത്തിൽ രജീബ് ബാനർജി ബി.ജെ.പി മെമ്പർഷിപ്പ് സ്വീകരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

ബി.ജെ.പിയുടെ വാതിലുകൾ എല്ലായ്പ്പോഴും രജീബിന്‍റെ മുന്നിൽ തുറന്നുകിടക്കുകയാണെന്ന് നേരത്തേ തൃണമൂലിൽ നിന്നും പുറത്തുപോയ അർജുൻ സിങ് എം.പി നേരത്തേ വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ കാബിനറ്റ് അംഗങ്ങൾ തുടർച്ചയായി രാജിവെക്കുന്നത് മുഖ്യമന്ത്രി മമത ബാനർജിക്ക് വലിയ തിരിച്ചടിയാവുകയാണ് .

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story