Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നു; കേന്ദ്രത്തിനെതിരെ സംയുക്ത പ്രസ്താവനയുമായി പ്രതിപക്ഷ പാർട്ടികൾ
text_fieldsbookmark_border
ന്യൂഡൽഹി: അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നരേന്ദ്ര മോദി സർക്കാാർ വേട്ടയാടുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പ്രസ്താവന. കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധം കടുപ്പിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
സമാനതകളില്ലാത്ത രീതിയിലാണ് പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവെച്ചുള്ള നീക്കം നടക്കുന്നത്. ഇതിനെ അപലപിക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. സർക്കാറിന്റെ ജനവിരുദ്ധ, കർഷകവിരുദ്ധ, ഭരണഘടന വിരുദ്ധമായ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധം തുടരുമെന്നും പ്രതിപക്ഷ പാർട്ടികൾ അറിയിച്ചു.
കോൺഗ്രസ്, സി.പി.ഐ എം, ഡി.എം.കെ, മുസ്ലിം ലീഗ്, ആർ.ജെ.ഡി, സി.പി.ഐ, ആർ.എസ്.പി, ശിവസേന, ആർ.ജെ.ഡി, ടി.ആർ.എസ്, വി.സി.കെ തുടങ്ങിയ നിരവധി പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.
Next Story

