കൊല്ലപ്പെട്ട യുവതിയുടെ സ്വത്വം വെളിപ്പെടുത്തിയ മാധ്യമങ്ങൾക്ക് പൊലീസ് നോട്ടീസ്
text_fieldsഹൈദരാബാദ്: ഹൈദരാബാദിൽ ബലാത്സംഗത്തിന് വിധേയയായി കൊല്ലപ്പെട്ട യുവതിയുടെ സ്വത്വം വെളിപ്പെടുത്തിയ ചാനലുകൾക്കും സമൂഹമാധ്യമങ്ങൾക്കും പൊലീസ് നോട്ടീസ് അയച്ചു. യുവതിയെ തിരിച്ചറിയുന്ന ഫോട്ടോയോ മറ്റു വിവരങ്ങളോ പ്രസിദ്ധപ്പെടുത്തുന്നത് നിർത്തണമെന്ന് സൈബറാബാദ് പൊലീസ് നോട്ടീസിൽ നിർദേശിച്ചു.
കേസുമായി ബന്ധപ്പെട്ട് ചില പത്രങ്ങളും ചാനലുകളും സമൂഹമാധ്യമങ്ങളും പുറത്തുവിടുന്ന വിവരങ്ങൾ അന്വേഷണത്തിന് തടസ്സം സൃഷ്ടിക്കുന്നതായും പൊലീസ് വ്യക്തമാക്കി. ക്രിമിനൽ നടപടിചട്ടത്തിലെ 149ാം വകുപ്പുപ്രകാരമാണ് നോട്ടീസ്. സമൂഹമാധ്യമ സ്ഥാപനങ്ങളോട് ഇതിനകം പ്രസിദ്ധീകരിച്ച ഫോട്ടോകളും മറ്റും മായ്ച്ചുകളയാനും ആവശ്യപ്പെട്ടിട്ടുണ്ട്.
