വീണ്ടും അധികാരം ലഭിച്ചാൽ രാജ്യമൊട്ടാകെ എൻ.ആർ.സി- ബി.ജെ.പി
text_fieldsന്യൂഡൽഹി: അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിലേറിയാൽ രാജ്യത്തൊട്ടാകെ ദേശീയ പൗരത്വപട്ടിക (എൻ.ആർ.സി) തയാറാക്കുമെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ ഒാം മാത്തൂർ. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയുമാണ് എൻ.ആർ.സിക്ക് തുടക്കമിട്ടത് എന്നിരിക്കെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്വന്തം കുടുംബേത്താട് പോലും നീതിപുലർത്തുന്നില്ലെന്നും അദ്ദേഹം രാജസ്ഥാനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
രാജ്യത്തൊട്ടാകെ ശുദ്ധീകരണം ആവശ്യമാണ്. സുപ്രീംകോടതി നിർദേശപ്രകാരം ഇപ്പോൾ അസമിൽ മാത്രമാണ് എൻ.ആർ.സി നടപ്പാക്കിയത്. പക്ഷേ, എത്രയും വേഗം അത് രാജ്യമൊട്ടാകെ പ്രാബല്യത്തിൽ വരുത്തേണ്ടതുണ്ട്. നിയമപ്രകാരം ഇത് നടപ്പാക്കുേമ്പാൾ ഒരൊറ്റ ഇന്ത്യൻ പൗരനും പുറത്താക്കപ്പെടില്ലെന്നും മാത്തൂർ കൂട്ടിച്ചേർത്തു.
