Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'അവർ കർഷകരെ തീവ്രവാദികളെന്ന് മുദ്രകുത്തും'; കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

text_fields
bookmark_border
അവർ കർഷകരെ തീവ്രവാദികളെന്ന് മുദ്രകുത്തും; കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
cancel

ലഖ്നോ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച്

സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കർഷകരെ ചവിട്ടിയരച്ച അക്രമികൾക്ക് ഭരണഘടന ചവിട്ടിമെതിക്കാനും മടിയുണ്ടാകില്ലെന്ന് അഖിലേഷ് ആരോപിച്ചു.അവർ കർഷകരെ തീവ്രവാദികളായി മുദ്രകുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സഹറൻപൂരിൽ നടത്തിയ പൊതുസമ്മേളനത്തിലാണ് അഖിലേഷിന്റെ വിമർശനം.

കർഷകർ അന്നദാതാക്കളാണ്. അവർ ഇന്ന് അപമാനിതരാകുകയാണ്. എന്നിട്ടും സമരത്തിൽ നിന്ന് പിന്മാറാത്ത കർഷകരുടെ നിശ്ചയദാർഢ്യത്തെ ഈ അവസരത്തിൽ അഭിനന്ദിക്കുന്നു.ലഖിംപൂർ ഖേരി സംഭവത്തിൽ കുറ്റവാളികളെ സംരക്ഷിക്കാനാണ് യു.പി സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 'If they could, they will label farmers as terrorists too': Akhilesh Yadav attacks Centre
Next Story