10 ഐ.െഎ.ടികളിൽ ആത്മഹത്യ ചെയ്തത് 27 പേർ
text_fieldsെചന്നൈ: സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ രാജ്യത്തെ പരമോന്നത സ്ഥാപനങ്ങളായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി)കളിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വയം ജീവനെടുത്തത് 27 വിദ്യാർഥികൾ.
ഏഴു പേരുടെ ആത്മഹത്യക്ക് സാക്ഷിയായ ചെന്നൈ ഐ.ഐ.ടിയാണ് പട്ടികയിൽ മുന്നിലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ചന്ദ്രശേഖർ ഗൗറിെൻറ വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് 2014-19 വർഷങ്ങളിലെ കണക്കുകളുള്ളത്.
ഐ.ഐ.ടി ഖരഗ്പുരിൽ അഞ്ചു പേരും ഡൽഹി, ഹൈദരാബാദ് ഐ.ഐ.ടികളിൽ മൂന്നു പേർ വീതവും ജീവനൊടുക്കി. വാരാണസി, ധൻബാദ്, കാൺപുർ ഐ.ഐ.ടികളിലെ ഓരോ വിദ്യാർഥിയും ആത്മഹത്യചെയ്തു.
