Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range രണ്ടാം തരംഗത്തിൽ ജീവൻ െപാലിഞ്ഞത് 594 ഡോക്ടർമാർക്കെന്ന് ഐ.എം.എ; ഏറെയും ഡൽഹിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്തെ ഭീതിയുടെ മുനയിൽ നിർത്തിയ കോവിഡ് രണ്ടാം തരംഗത്തിൽ ഇതിനകം രാജ്യത്ത് 594 ഡോക്ടർമാർക്ക് ജീവൻ നഷ്ടമായതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഏറ്റവും കൂടുതൽ മരണം ഡൽഹിയിലാണ്- 107 പേർ. ബിഹാറിൽ 96ഉം ഉത്തർ പ്രേദശിൽ 67ഉം രാജസ്ഥാനിൽ 43ഉം പേർ മരിച്ചു. ഝാർഖണ്ഡിൽ 39 പേരാണ് മരണത്തിന് കീഴടങ്ങിയത്. കേരളത്തിൽ അഞ്ചു പേർ മാത്രമാണ് രേഖകളിലുള്ളത്. ജമ്മു കശ്മീർ, ഹരിയാന, ഗോവ സംസ്ഥാനങ്ങൾ കേരളത്തെക്കാൾ പിറകിലാണ്.
രാജ്യത്ത് സേവന രംഗത്തുള്ള 12 ലക്ഷം ഡോക്ടർമാരിൽ സംഘടനയുടെ പക്കൽ മൂന്നര ലക്ഷം പേരുടെ കണക്കുകൾ മാത്രമാണുള്ളത്. അതിനാൽ മരണസംഖ്യ കൂടുമെന്നാണ് സൂചന.
Next Story
