
രാജ്യത്ത് 14,256 പേർക്ക് കൂടി കോവിഡ്; 152 മരണം
text_fieldsന്യൂഡൽഹി: 24 മണിക്കൂറിനിടെ 14,256 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,06,39,684 ആയി ഉയർന്നു. 1,03,00,838, പേർ ഇതുവരെ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
96.78 ശതമാനമാണ് രാജ്യത്തെ കോവിഡ് മുക്തി നിരക്ക്. മരണനിരക്ക് 1.44 ശതമാനവും. 152 പേർ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചു. 1,53,184 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.
തുടർച്ചയായ നാലാം ദിവസവും രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടുലക്ഷത്തിൽ താഴെയാണ്. 1,88,688 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇത് രാജ്യത്ത് േകാവിഡ് സ്ഥിരീകരിച്ചവരുടെ 1.78 ശതമാനമാണ്.
ജനുവരി 22വരെ 19,09,85,119 സാമ്പിളുകൾ പരിശോധിച്ചു. വെള്ളിയാഴ്ച 8,37,095 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഐ.സി.എം.ആർ അറിയിച്ചു.
രാജ്യത്ത് ഇതുവരെ 13,90,952 പേരാണ് വാക്സിൻ സ്വീകരിച്ചത്. 3,47,058 പേർ വെള്ളിയാഴ്ച മാത്രം വാക്സിൻ സ്വീകരിച്ചു.
