ചൈനയെ നേരിടാൻ ഇന്ത്യൻ സൈന്യം സജ്ജം -ബിപിൻ റാവത്ത്
text_fieldsന്യൂഡൽഹി: വടക്ക്-കിഴക്ക് ഭാഗത്ത് ഇന്ത്യ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ഇതിന് തക്കതായ ഭാഷയിൽ മറുപടി നൽകാൻ ശേഷി സൈന്യത്തിനുണ്ടെന്നും സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്. ഇത്തരം ഭീഷണികളെ നേരിടാൻ ഇന്ത്യ പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഴക്കൻ ലഡാക്ക് മേഖലയിൽ ചൈന ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുേമ്പാഴാണ് സൈനിക മേധാവിയുടെ പ്രസ്താവന.
ചൈന പാക് അധീന കശ്മീരിന് വലിയ സാമ്പത്തിക പിന്തുണ നൽകുന്നുണ്ട്. പാകിസ്താന് സൈനിക-നയതന്ത്ര സഹായവും നൽകുന്നത് ചൈനയാണ്. ഇത് ഇന്ത്യയെ കൂടുതൽ കരുതലെടുക്കാൻ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആണവ യുദ്ധമുണ്ടായാൽ പോലും അതിനെ നേരിടാൻ സൈന്യത്തിന് കഴിയുമെന്നും ബിപിൻ റാവത്ത് കൂട്ടിച്ചേർത്തു.
പാകിസ്താനും റാവത്ത് മുന്നറിയിപ്പ് നൽകി. ഇന്ത്യക്കെതിരെ ചൈനയുമായി ചേർന്ന് പ്രവർത്തിച്ചാൽ പാകിസ്താന് കനത്ത നഷ്ടമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

