ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളിൽ 60,963 രോഗികൾ
text_fields
ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിലും വൻ വർധനാവണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,963 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ്ബാധിതരുടെ എണ്ണം 23,29,639 ആയി ഉയർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 834 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 46,091ആയി. ആരോഗ്യമന്ത്രാലയത്തിെൻറ ഒൗദ്യോഗിക കണക്ക് പ്രകാരം രാജ്യത്തെ മരണനിരക്ക് 1.98 ശതമാനമാണ്.
ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 1639600 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 56110 പേർ ആശുപത്രി വിട്ടു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്. 70.30 ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിലുള്ള കോവിഡ് രോഗികളുടെ നിരക്ക് 27.64 ശതമാനമാണ്. 64,3948 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
പ്രതിദിന കോവിഡ് രോഗികളുടെ കണക്കിൽ ഇന്ത്യയാണ് ഒന്നാംസ്ഥാനത്തുള്ളത്.
ആഗസ്റ്റ് 11വരെയുള്ള കണക്ക് പ്രകാരം രാജ്യത്ത് 2,60,15,297 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളതെന്ന് ഐ.സി.എം.ആർ അറിയിച്ചു. കഴിഞ്ഞ ദിവസം 7,33,449 സാമ്പിളുകളാണ് പരിശോധിച്ചത്.

