Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിൽ കോവിഡ് ബാധിതർ 68 ലക്ഷം കടന്നു; ആകെ മരണം 1,05,526

text_fields
bookmark_border
covid india
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 68 ലക്ഷം കടന്നു. 78,524 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്​.

ഇതോടെ ആകെ രോഗികളുടെ എണ്ണം 68,35,656 ആയി ഉയർന്നു. ഇതിൽ 9,02,425 പേരാണ്​ നിലവിൽ ചികിൽസയിൽ കഴിയുന്നത്​. 58,27,705 പേർ രോഗമുക്തി നേടി.

രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം വീണ്ടും ഉയർന്നു. 971 പേരാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ​ മരിച്ചത്​. ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ മരണം 1,05,526 ആയി.

ലോകത്ത് ഇതുവരെ 36,394,156 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,060,462 പേർ മരിച്ചു. 12,365 കേസുകളും 460 മരണങ്ങളും ആണ് പുതിയതായി റിപ്പോർട്ട് ചെയ്തത്.

കോവിഡ് വ്യാപനത്തിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം 7,776,224 രോഗബാധ കണ്ടെത്തി. ഇതുവരെ 216,784 പേർ മരണപ്പെട്ടു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - India's COVID19 tally crosses 68-lakh mark
Next Story