Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാരാമുല്ലയിൽ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത് സൈന്യം

text_fields
bookmark_border
indian army 97987
cancel

ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുല്ല ജില്ലയിൽ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞതായി സൈന്യം അറിയിച്ചു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.

മൂന്നോളം തീവ്രവാദികൾ ബാരാമുല്ലയിലെ സർജീവൻ മേഖലയിൽ നിയന്ത്രണരേഖ കടക്കാൻ ശ്രമിക്കുകയായിരുന്നെന്ന് സൈന്യത്തിന്‍റെ ചിനാർ കോപ്സ് അറിയിച്ചു. സൈന്യം ആക്രമണത്തിലൂടെ നുഴഞ്ഞുകയറ്റ ശ്രമം തടയുകയായിരുന്നു.

പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലുടനീളം കനത്ത ജാഗ്രതയാണ് പുലർത്തുന്നത്. തെ​ക്ക​ൻ ക​ശ്മീ​രി​ലെ പ്രമുഖ വി​നോ​ദ​സ​ഞ്ചാ​ര കേന്ദ്രമായ പ​ഹ​ൽ​ഗാ​മി​ൽ സഞ്ചാരി​ക​ൾ​ക്കു​നേ​രെ ഇന്നലെയുണ്ടായ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. 20 പേ​ർ​ക്കാണ് പ​രി​ക്കേ​റ്റത്. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടും. എറണാകുളം ഇടപ്പള്ളി മോഡേൺ ​ബ്രഡിനടുത്ത് എൻ. രാമചന്ദ്രനാണ് (65) മരിച്ച മലയാളി. മേഖലയിൽ ഭീകരർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Infiltration bid foiled along LoC in J-K's Baramulla;
Next Story