ഇൻസ്റ്റഗ്രാമും മെസ്സഞ്ചറും പണിമുടക്കി
text_fieldsസോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റാഗ്രാമും മെസഞ്ചറും പണിമുടക്കി. ഫെയ്സ്ബുക്കിെൻറ കുടക്കീഴിൽ വരുന്ന ആപ്പുകളാണിത്. മെസഞ്ചർ സന്ദേശങ്ങൾ കൈമാറുന്നതിനുള്ള ആപ്പാണ്. ഇൻസ്റ്റാഗ്രാമാകെട്ട ഫോേട്ടാകൾ പങ്കുവയ്ക്കുന്നതിനുമുള്ള സംവിധാനമാണ്. വാഴാഴ്ച ഇന്ത്യൻ സമയം മൂന്നോടെ രണ്ടിലും വിവിധ പ്രശ്നങ്ങൾ രൂപപ്പെടുകയായിരുന്നു.
ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് പ്രശ്നമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫേസ്ബുക്ക് മെസഞ്ചർ ഉപയോക്താക്കൾക്ക് പുതിയ സന്ദേശങ്ങൾ വരുന്നില്ലെന്നതായിരുന്നു പ്രധാന പ്രശ്നം. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് പോസ്റ്റുകൾ അപ്ലോഡ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് രണ്ട് പ്ലാറ്റ്ഫോമുകൾക്കെതിരെയും പരാതികൾ ആരംഭിച്ചത്.
സെർവറുകളുമായി കണക്ടുചെയ്യാനാകാത്തതാണ് പ്രശ്നത്തിന് കാരണമെന്നാണ് സൂചന. യൂറോപ്പിലും ജപ്പാനിലും ആരംഭിച്ച പ്രശ്നം താമസിയാതെ ഇന്ത്യയിലെ ഉപയോക്താക്കളെയും ബാധിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ഫേസ്ബുക്ക് ഇതുവരേയും പ്രതികരിച്ചിട്ടില്ല.

