ഭിന്നശേഷിക്കാരുടെ പ്രക്ഷോഭം; ഡൽഹി സ്തംഭിച്ചു
text_fieldsന്യൂഡൽഹി: ഭിന്നശേഷിക്കാരുടെ പ്രക്ഷോഭം സെൻട്രൽ ഡൽഹിയെ സ്തംഭിപ്പിച്ചു. റെയിൽവേയിൽ ഗ്രൂപ് ഡി ജോലിക്കായി അപേക്ഷിച്ച ഭിന്നശേഷിക്കാർ തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ മണ്ടിഹൗസ് റൗണ്ട് എബൗട്ട്, സികന്ദ്ര റോഡ്, ഭഗവാൻദാസ് റോഡ് എന്നിവിടങ്ങളിലാണ് ഗതാഗതസ്തംഭനമുണ്ടായത്. ട്രാഫിക് പൊലീസ് ഗതാഗതം വഴിതിരിച്ചുവിട്ടു.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് പ്രതിഷേധക്കാർ നവംബർ 26 മുതൽ തലസ്ഥാനത്ത് എത്തിക്കൊണ്ടിരുന്നു. നിയമപ്രകാരമുള്ള സംവരണം ഭിന്നശേഷിക്കാർക്ക് നൽകുന്നുണ്ടെന്നു പറഞ്ഞ് ആവശ്യങ്ങൾ റെയിൽവേ നിരസിച്ചതിനെ തുടർന്നാണ് പ്രക്ഷോഭം തുടങ്ങിയത്. റെയിൽവേക്കെതിരെ ഒക്ടോബറിലും ഭിന്നശേഷിക്കാർ ഡൽഹിയിൽ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
