Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാലേഗാവിൽ ഒാഫിസ്​ തുറന്ന്​ മുസ്​ലിം ലീഗ്​

text_fields
bookmark_border
മാലേഗാവിൽ ഒാഫിസ്​ തുറന്ന്​ മുസ്​ലിം ലീഗ്​
cancel

മാലേഗാവ്: മഹാരാഷ്​ട്രയിൽ പാർട്ടിപ്രവർത്തനം ശക്തമാക്കി മുസ്‌ലിം ലീഗ്. സംസ്​ഥാന പ്രസിഡൻറ്​ അസ്‌ലം മുല്ല ഖാ‍െൻറയും ജനറൽ സെക്രട്ടറി സി.എച്ച്.​ അബ്​ദുറഹ്മാ‍െൻറയും നേതൃത്വത്തിൽ മാലേഗാവിലടക്കം സംസ്​ഥാനത്തി‍െൻറ വിവിധ ഭാഗങ്ങളിൽ കമ്മിറ്റികൾ രൂപവത്​കരിച്ചു. മാലേഗാവിലെ വിദ്യാസമ്പന്നരായ യുവാക്കളുടെ കൂട്ടായ്മയായ മാലേഗാവ് ഡെവലപ്​മെൻറ്​ ഫ്രണ്ട് (എം.ഡി.എഫ്) പ്രവർത്തകർ പാർട്ടി കൺവെൻഷനിടെ മുസ്‌ലിം ലീഗിൽ ചേർന്നു.

എം.ഡി.എഫി‍െൻറ ശ്രമഫലമായി മാലേഗാവിലും സമീപപ്രദേശങ്ങളിലുമുള്ള ട്രേഡ് യൂനിയൻ നേതാക്കളും പാർട്ടിയുടെ തൊഴിലാളി സംഘടനയായ എസ്​.ടി.യുവിൽ ചേരാൻ സന്നദ്ധത അറിയിച്ചതായി ലീഗ്​ നേതാക്കൾ പറഞ്ഞു. മാലേഗാവിൽ മുസ്‌ലിം ലീഗ് ഓഫിസും തുറന്നു. മാലേഗാവിലും സമീപ പ്രദേശങ്ങളിലും നടന്ന യോഗങ്ങളിൽ, സി.എച്ച്.​ അബ്​ദുറഹ്മാൻ, ട്രഷറർ കെ.പി. അബ്​ദുൽ ഗഫൂർ, വൈസ് പ്രസിഡൻറ്​ എം.എ. ഖാലിദ്, നേതാവ് ഷകീൽ ഹമദാനി, ഇംറാൻ റാഷിദ്‌, ഇഹ്തി ഷാ ശൈഖ്, സാബിർ മാസ്​റ്റർ, പ്രഫ. ഹബീബ് റഹ്മാൻ, ഇജാസ് ഷഹീൻ, അബുസർ ഗെഫാരി തുടങ്ങിയവർ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - iuml open office in Malegaon
Next Story