ജബല്‍പൂര്‍– കോയമ്പത്തൂര്‍ പ്രതിവാര െട്രയിന്‍ സെപ്റ്റംബര്‍ വരെ നീട്ടി
text_fieldsമംഗളൂരു: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ജബല്‍പൂർ--കോയമ്പത്തൂര്‍- പ്രതിവാര െട്രയിന്‍ (02198/02197) സര്‍വിസ് സെപ്റ്റംബര്‍ 23 വരെ നീട്ടി.
ജൂലൈ എട്ട് മുതല്‍ സെപ്റ്റംബര്‍ 23 വരെ ശനിയാഴ്ചകളില്‍ രാവിലെ 11ന് ജബല്‍പൂര്‍ സ്റ്റേഷന് വിടുന്ന െട്രയിൻ മൂന്നാം ദിവസം പുലര്‍ച്ചെ അഞ്ചിന് കോയമ്പത്തൂരിലെത്തും.
ജൂലൈ 10 മുതല്‍ സെപ്റ്റംബര്‍ 25 വരെ തിങ്കളാഴ്ചകളില്‍ വൈകീട്ട് ഏഴിന് കോയമ്പത്തൂരില്‍ തുടങ്ങുന്ന മടക്കയാത്ര മൂന്നാം ദിവസം ഉച്ച 12.45ന് ജബല്പൂരില് അവസാനിക്കും.
മംഗളൂരു ജങ്ഷന്, കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍ ജങ്ഷന്, പാലക്കാട് ജങ്ഷൻ സ്റ്റോപ്പുണ്ടാവും.
രണ്ട് എ.സി,10 സ്ലീപ്പര്‍, നാല് ജനറല്‍, രണ്ട് ചരക്ക് എന്നിങ്ങനെയാണ് കോച്ചുകൾ.
