ജനതാ കർഫ്യൂ; ട്രെയിൻ സർവിസുകളും നിലക്കും
text_fieldsന്യൂഡൽഹി: മാർച്ച് 22ലെ ജനതാ കർഫ്യൂവിന്‍റെ ഭാഗമായി രാജ്യത്ത് ട്രെയിൻ സർവിസുകളും നിലക്കും. അർധരാത്രി മുതൽ ഞായറാ ഴ്ച രാത്രി 10 വരെ ഒരു പാസഞ്ചർ ട്രെയിനുകളും സർവിസ് നടത്തില്ല.
പുലർച്ചെ നാല് മണി മുതൽ എക്സ്പ്രസ്, മെയിൽ സർവിസുകളും നിലക്കും. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, സെക്കന്തരാബാദ് സബർബൻ ട്രെയിനുകൾ കുറഞ്ഞ സർവിസുകൾ മാത്രമാണ് നടത്തുക.
അനാവശ്യ യാത്രകൾ നിരുത്സാഹപ്പെടുത്തുന്നതിന്‍റെ ഭാഗമായി രാജ്യത്തുടനീളം 245 ട്രെയിൻ സർവിസുകൾ റദ്ദാക്കിയിട്ടുണ്ട്. മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളിലെ കാറ്ററിങ് സര്‍വിസുകളും നിര്‍ത്തിവച്ചു.
മാർച്ച് 22ന് രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് വരെയാണ് ജനതാ കർഫ്യൂ ആചരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. ജനതാ കർഫ്യൂവിന് പൂർണ പിന്തുണ നൽകുമെന്നും സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ഉൾപ്പെടെ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
