Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്വേഷത്തി​െൻറ അന്തരീക്ഷം സൃഷ്ടിക്കുന്നു; 'ലൗ ജിഹാദ്' നിയമത്തിനെതിരെ ജെ.ഡി.യു

text_fields
bookmark_border
വിദ്വേഷത്തി​െൻറ അന്തരീക്ഷം സൃഷ്ടിക്കുന്നു; ലൗ ജിഹാദ് നിയമത്തിനെതിരെ ജെ.ഡി.യു
cancel

പട്​ന: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിനെ എതിര്‍ത്ത് എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു പ്രമേയം പാസാക്കി. പട്‌നയില്‍ നടന്ന പാര്‍ട്ടി ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരേ പ്രമേയം പാസാക്കിയത്.

ഭരണഘടനയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് മതമോ ജാതിയോ നോക്കാതെ തങ്ങളുടെ ജീവിത പങ്കാളികളെ തെരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ലവ് ജിഹാദി​െൻറ പേരിൽ സമൂഹത്തിൽ വിദ്വേഷത്തിന്‍റെയും അവിശ്വാസത്തി​െൻറയും അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണെന്നും മുതിർന്ന ജെഡി (യു) നേതാവ് കെ.സി ത്യാഗി പറഞ്ഞു.

ഉത്തര്‍പ്രദേശിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാരും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്നതിനുള്ള നിയമം കഴിഞ്ഞദിവസം കൊണ്ടുവന്നിരുന്നു. 'മതസ്വാതന്ത്ര്യ ബില്‍ 2020'-ന് ശനിയാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അടുത്തയാഴ്ച ചേരുന്ന മധ്യപ്രദേശ് നിയമസഭാ സമ്മേളനത്തില്‍ ബില്ലവതരിപ്പിക്കുമെന്നാണ് സൂചന.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - JDU leader slams love jihad laws
Next Story